അഭിറാം മനോഹർ|
Last Modified ഞായര്‍, 13 ജൂണ്‍ 2021 (08:57 IST)
സംസ്ഥാനത്ത് ജൂൺ 16 വരെ ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ്. 15ന് കണ്ണൂർ, കോഴിക്കോട് ജില്ലകളിലും 16-ന് കോഴിക്കോട്, കണ്ണൂർ ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഞായറാഴ്‌ച്ച വയനാടും പാലക്കാടും ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ 16 വരെ കേരള തീരത്ത്
നിന്നുള്ള മത്സ്യബന്ധനം നിരോധിച്ചു. തീരപ്രദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പുണ്ട്.