സംസ്ഥാനത്ത് ഇന്നും സമ്പൂർണ്ണ ലോക്ക്‌ഡൗൺ: ചട്ടലംഘനത്തിന് ഇന്നലെ അറസ്റ്റിലായത് രണ്ടായിരം പേർ

അഭിറാം മനോഹർ| Last Modified ഞായര്‍, 13 ജൂണ്‍ 2021 (08:51 IST)
സംസ്ഥാനത്ത് ഇന്നും സമ്പൂർണ്ണ ലോക്ക്‌ഡൗൺ. ഇന്നലത്തേതിന് സമാനമായി കർശനനിയന്ത്രണങ്ങൾ ഇന്നും തുടരും. ഹോട്ടലുകളിൽ നിന്ന് പാർസൽ വാങ്ങാൻ ഇന്നും അനുമതിയില്ല. ഓൺലൈൻ ഓർഡർ മാത്രമേ അനുവദിക്കൂ. ലോക്ക്‌ഡൗൺ ലംഘിച്ചതിനെ തുടർന്ന് 2000 പേരാണ് ഇന്നലെ സംസ്ഥാനത്ത് അറസ്റ്റിലായത്. 5000 പേർക്കെതിരെ കേസെടുത്തു. 3500 വാഹനങ്ങൾ പിടിച്ചെടുത്തു.

അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റിയിൽ കുറവ് വന്നതിനാൽ ബുധനാഴ്ചയ്ക്ക് ശേഷം ലോക് ഡൗണിൽ വലിയ ഇളവുകൾക്ക് സാധ്യതയുണ്ട്. സാമൂഹിക അകലം പാലിച്ച് നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി ഉണ്ട്. പഴം, പച്ചക്കറി, മീൻ, മാംസം തുടങ്ങി അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്ക് ഇന്ന് രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെ തുറക്കാം. ഇന്നലെ സംസ്ഥാനത്ത് ടിപിആർ 12ൽ എത്തിയിരുന്നു. ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് പത്ത് ശതമാനത്തിനും താഴെ വന്നാൽ ലോക്ക് ഡൗൺ പിൻവലിക്കാം എന്നാണ് ആരോ​ഗ്യവിദഗ്‌ധരുടെ നിലപാട്.

നിലവിൽ ജൂൺ 16 വരെയാണ് സംസ്ഥാനത്ത് ലോക്ക്‌ഡൗൺ പ്ര‌ഖ്യാപിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :