അനുബന്ധ വാര്‍ത്തകള്‍
- Kerala Weather: ന്യൂനമര്‍ദ്ദപാത്തിയും തീവ്ര ന്യൂനമര്‍ദ്ദവും; മഴ തന്നെ മഴ, പോരാത്തതിനു കാറ്റും !
- Kerala Weather: റാന്നി മേഖലയിൽ അതിശക്തമായ കാറ്റ്, വൈദ്യുതി പോസ്റ്റുകൾ വീണു, നിരവധി വാഹനങ്ങൾക്ക് കേടുപാട്
- Kerala Weather: കൊല്ലം മുതല്‍ തൃശൂര്‍ വരെ അതിശക്തമായ മഴ; കാറ്റിനെ പേടിക്കണം
- Kerala Weather: സംസ്ഥാനത്ത് പരക്കെ മഴയ്ക്കു സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- Kerala Rain: മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ച വരെ സംസ്ഥാനത്ത് അതിശക്തമായ മഴ
Kerala Weather: ന്യൂനമര്‍ദ്ദത്തിന്റെ ശക്തി കൂടും, കേരള തീരം വരെ ന്യൂനമര്‍ദ്ദ പാത്തി; തിമിര്‍ത്ത് പെയ്യും മഴ
കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത
Kerala Weather News in Malayalam
Kerala Weather: ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ തീരത്തോട് ചേര്‍ന്നുള്ള ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നു. വടക്കന്‍ ഛത്തീസ്ഗഡിനും ജാര്‍ഖണ്ഡിനും മുകളിലായി തീവ്രന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നു. നാളെയോടെ ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യത.
കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത. ഇന്ന് (ജൂലൈ 26) അതിശക്തമായ മഴയ്ക്കും ജൂലൈ 26 മുതല്‍ 30 വരെ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തില്‍ ഇന്ന് മുതല്‍ ജൂലൈ 27 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത. കാലവര്‍ഷ കാറ്റ് 80 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശാനും സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കുക.
പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ടാണ്. ബാക്കി അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചു.