അഭിറാം മനോഹർ|
Last Modified ഞായര്‍, 30 ഏപ്രില്‍ 2023 (08:47 IST)
ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കാക്കി സംസ്ഥാനത്ത് നാല് ജില്ലകളിൽ കേന്ദ്രകാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട,എറണാകുളം,ഇടുക്കി,തൃശൂർ ജില്ലകളിലാണ് അലർട്ട്. തെക്ക് കിഴക്കൽ അറബിക്കടലിനും ലക്ഷദ്വീപ് മേഖലയിലുമായി രൂപം കൊണ്ട ചക്രവാതചുഴിയുടെ സ്വാധീനഫലമായാണ് മഴ.
കേരള,കർണാടക,ലക്ഷദ്വീപ്,മാലിദ്വീപ് തീരത്ത് 40-55 കിലോമീറ്റർ വേഗത്തിൽ കാറ്റിന് സാധ്യതയുള്ളതിനാൽ കേരള,കർണാടക തീരക്കടലിൽ മീൻപിടുത്തത്തിന് വിലക്കുണ്ട്. തിങ്കളാഴ്ച പത്തനംതിട്ട,ആലപ്പുഴ,എറണാകുളം,ഇടുക്കി,തൃശൂർ ജില്ലകളിലും ചൊവ്വ,ബുധൻ ദിവസങ്ങളിൽ പത്തനംതിട്ട,എറണാകുളം,ഇടുക്കി,തൃശൂർ ജില്ലകളിലും യെല്ലോ അലർട്ടാണ്.