ഹൃദയം പറന്നുവന്നു; സംസ്ഥാനത്ത് എയര്‍ ആംബുലന്‍സ് ആദ്യം, ശസ്‌ത്രക്രിയ വിജയം

 ഹൃദയം മാറ്റിവെക്കല്‍ ശസ്തക്രിയ , എയര്‍ ആംബുലന്‍സ് , ആശുപത്രി
തിരുവനന്തപുരം/ കൊച്ചി| jibin| Last Updated: ശനി, 25 ജൂലൈ 2015 (10:00 IST)
തിരുവനന്തപുരത്തുനിന്നെത്തിച്ച ഹൃദയം മാറ്റിവയ്ക്കാന്‍ ലിസി ആശുപത്രിയില്‍ നടക്കുന്ന ശസ്ത്രക്രിയയുടെ രണ്ടാം ഘട്ടവും വിജയകരം. തുന്നിച്ചേര്‍ത്ത ഹൃദയം യന്ത്രസഹായമല്ലാതെ പ്രവര്‍ത്തിച്ചു തുടങ്ങി. ദാതാവില്‍നിന്നെടുത്ത ഹൃദയം വിമാനമാര്‍ഗം എത്തിച്ചുള്ള സംസ്ഥാനത്തെ ആദ്യത്തെ ശസ്തക്രിയ എറണാകുളം ലിസി ആശുപത്രിയിലാണു നടന്നത്. രാത്രി രണ്ടുമണിയോടെയാണ് ശസ്തക്രിയ അവസാനിച്ചത്.

പ്രസിദ്ധ ഹൃദയശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തില്‍ ആറു മണിക്കൂറിലേറെ സമയമെടുത്താണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. ഇരുപതംഗ വൈദ്യസംഘത്തില്‍ ആകെ നാല് ഡോക്ടര്‍മാരാണ് ഉണ്ടായിരുന്നത്.
അങ്കമാലി സ്വദേശിയായ മാത്യുവിന് ഹൃദയം മാറ്റിവച്ചത്. ഇദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. തിരുവനന്തപുരം ശ്രീചിത്രയില്‍ ചികിത്സയിലായിരുന്ന പാറശാല സ്വദേശിയും തിരുവനന്തപുരം ബാറിലെ അഭിഭാഷകനുമായ അഡ്വ. എസ്. നീലകണ്ഠ ശര്‍മയുടെ ഹൃദയമാണ് മാത്യുവിന് നല്‍കിയത്. നീലകണ്ഠശര്‍മയില്‍നിന്നു ഹൃദയം വേര്‍പെടുത്തി 3.45 മണിക്കൂറിനകം രാത്രി പത്തോടെ മാത്യുവില്‍ ആ ഹൃദയം സ്പന്ദിച്ചു തുടങ്ങി. ഇന്ത്യന്‍ നേവിയുടെ ഐഎന്‍-244 എയര്‍ ആംബുലന്‍സില്‍ വൈകിട്ട് ഏഴരയോടെയാണ് ഹൃദയം കൊച്ചിയിലെത്തിച്ചത്.

വൈകിട്ട് ഏഴരയോടെയാണ് ഹൃദയം കൊച്ചിയിലെത്തിച്ചത്. തുടര്‍ന്നാരംഭിച്ച ശസ്ത്രക്രിയ രാത്രി വൈകിയാണ് അവസാനിച്ചത്. ശസ്ത്രക്രിയയുടെ ആദ്യ ഘട്ടം പത്തേകാലോടെ പൂര്‍ത്തിയായി. മൂന്നു മണിക്കൂര്‍ 48 മിനിറ്റുകൊണ്ടാണ് ആദ്യഘട്ടം പൂര്‍ത്തിയായത്. ശസ്ത്രക്രിയയുടെ രണ്ടാം ഘട്ടത്തില്‍ ഹൃദയം തുന്നിച്ചേര്‍ക്കുന്ന പ്രക്രിയ പൂര്‍ത്തിയായി. ഇതോടെ മാത്യുവിന്റെ ശരീരത്തില്‍ തുന്നിച്ചേര്‍ന്ന ഹൃദയം യന്ത്ര സഹായമില്ലാതെ സ്പന്ദിച്ചു തുടങ്ങിയതായി ഡോക്ടറുമാര്‍ അറിയിച്ചിരുന്നു.

വെല്ലിങ്ടണ്‍ ഐലന്‍ഡില്‍നിന്ന് എറണാകുളം ലിസി ആശുപത്രിയിലേക്ക് ആംബുലന്‍സ് പോകുംവഴിയുള്ള റോഡുകളിലെല്ലാം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. പത്തു മിനിറ്റുകൊണ്ടാണ് ഐലന്‍ഡില്‍നിന്ന് ഹൃദയം ആശുപത്രിയിലെത്തിച്ചത്. ഒരു മണിക്കൂര്‍ 15 മിനിറ്റുകൊണ്ട് ഹൃദയം ആശുപത്രിയിലെത്തിച്ചു. കേരളത്തിന്റെ ആരോഗ്യരംഗത്ത് ചരിത്ര നേട്ടമാണ് ഈ ദൗത്യം.

(ചിത്രത്തിന് കടപ്പാട്: മലയാള മനോരമ)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :