പകര്‍ച്ച വ്യാധികള്‍ പിടിപെടാനുള്ള സാഹചര്യം സൃഷ്ടിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 14 ജൂണ്‍ 2023 (17:17 IST)
പകര്‍ച്ച വ്യാധികള്‍ പിടിപെടാന്‍ ഉതകുന്ന സാഹചര്യം സൃഷ്ടിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍.
അടൂര്‍ ബിആര്‍സിയില്‍ മഴക്കാലപൂര്‍വ ശുചീകരണവുമായി ബന്ധപ്പെട്ട് അടൂര്‍ മണ്ഡലതല അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാലിന്യനിര്‍മാര്‍ജനം, പരിസര ശുചീകരണം, കൊതുക് ഉറവിട നശീകരണം തുടങ്ങിയവ ഈ വര്‍ഷം മുഴുവന്‍
മണ്ഡലത്തില്‍ ഒട്ടാകെ സംഘടിപ്പിക്കും. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളെ പങ്കു ചേര്‍ത്ത് വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

മഴക്കാലത്ത് എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് യോഗം നിര്‍ദേശിച്ചു. ജൂണ്‍ 13 മുതല്‍ 19 വരെ എല്ലാ വാര്‍ഡുകളിലും സാനിറ്റൈസേഷന്‍ കമ്മറ്റിയുടെ മേല്‍നോട്ടത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍
നടത്തുന്നും. കൊടുമണ്‍ പ്ലാന്റേഷനില്‍ ചിരട്ടയില്‍ വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. കുറ്റിക്കാടുകള്‍ പൂര്‍ണമായും വെട്ടി തെളിക്കുന്നതിനും മുഴുവന്‍ ഓടകളും വൃത്തിയാക്കി ശുചീകരിക്കുന്നതിനും കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും തീരുമാനിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :