Last Modified തിങ്കള്‍, 20 മെയ് 2019 (19:33 IST)
എല്‍ഇഡി ലൈറ്റുകളുടെ ഉപയോഗം കാഴ്‌ചയ്‌ക്ക് തകരാറുണ്ടാക്കുമെന്ന് റിപ്പോര്‍ട്ട്.
എല്‍ഇഡി ലൈറ്റുകളുടെ വെളിച്ചം പതിവായി കണ്ണിലടിക്കുന്നതോടെ റെറ്റിനയ്‌ക്ക് തകരാര്‍ ഉണ്ടാകുമെന്നും തുടര്‍ന്ന് റെറ്റിനയ്‌ക്ക് കേടുപാടുകള്‍ സംഭവിക്കുമെന്നുമാണ് ഫ്രഞ്ച് സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അന്‍സസിന്റെ പഠന റിപ്പോര്‍ട്ട്.
എല്‍ഇഡി ബള്‍ബുകള്‍ നീല നിറത്തിലുള്ള വെളിച്ചം വലിയ തോതിലാണ് പുറത്തു വിടുന്നത്. തുടര്‍ച്ചയായും ദീര്‍ഘനാളും ഈ വെട്ടം കണ്ണുകളില്‍ പതിക്കുന്നതോടെയാണ് ഉറക്കം നഷ്‌ടപ്പെടുകയും ആരോഗ്യ പ്രശ്‌നം ഉണ്ടാകുന്നതെന്നും പഠനം പറയുന്നു.
ഉറക്കം നഷ്‌ടമാകുന്നതോടെ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും വര്‍ദ്ധിക്കും. സമ്മര്‍ദ്ദം, ടെന്‍ഷന്‍, ക്ഷീണം എന്നിവയ്‌ക്കും ഉറക്കമില്ലായ്‌മ കാരണമാകും. അതേസമയം, ലാപ്ടോപ്പിലെയും ടാബ് ലൈറ്റിലെയും എല്‍ഇഡി ബള്‍ബുകളുടെ പ്രകാശം കണ്ണിന് കുഴപ്പമുണ്ടാക്കില്ലെന്നും നാനൂറ് പേജുള്ള പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.