പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച 18 കാരൻ അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 21 ഫെബ്രുവരി 2022 (17:04 IST)
പത്തനംതിട്ട: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ തട്ടികൊണ്ട്പോയി ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലമുള സന്തോഷ് കവല പത്തായപ്പുരയ്ക്കൽ ആനന്ദ് രാജേഷ് (18) ആണ് അറസ്റ്റിലായത്.

ശനിയാഴ്ച രാവിലെ പതിനൊന്നരയോടെ പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ചു കുട്ടിയുടെ പിതാവ് വെച്ചൂച്ചിറ പോലീസിൽ പരാതി നൽകിയിരുന്നു. സ്‌കൂളിന് മുന്നിൽ നിന്നായിരുന്നു കാണാതായത്. പരാതിയെ തുടർന്ന് ജില്ലാ പോലീസ് മേധാവി നിർദ്ദേശിച്ച പ്രകാരം സൈബർ സെൽ വഴി നടത്തിയ അന്വേഷണത്തിൽ കുട്ടിക്കാനത്തിനു സമീപം മുണ്ടക്കയം റോഡിൽ നിന്ന് പെൺകുട്ടിയെയും യുവാവിനെയും കണ്ടെത്തി.

സ്‌കൂളിന് മുന്നിൽ നിന്ന് പെൺകുട്ടിയെ ബൈക്കിൽ കയറ്റിക്കൊണ്ടു പോവുകയായിരുന്നു എന്ന് യുവാവ് സമ്മതിച്ചു. തന്നെ പീഡിപ്പിക്കുകയും ചിത്രങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തതായി പെൺകുട്ടി പോലീസിനെ അറിയിച്ചു. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. അറസ്റ്റിനു ശേഷം നടത്തിയ കൗൺസിലിംഗിലാണ് പെൺകുട്ടി പീഡന വിവരം പറഞ്ഞത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :