പതിനാലുകാരിയെ പീഡിപ്പിച്ച പിതാവും പിതാവിന്റെ സുഹൃത്തും പ്രതികൾ

എ കെ ജെ അയ്യര്‍| Last Modified ശനി, 19 ഫെബ്രുവരി 2022 (20:40 IST)
നെയ്യാറ്റിൻകര: പതിനാലുകാരിയായ മകളെ പീഡിപ്പിച്ച പിതാവിനും പിതാവിന്റെ സുഹൃത്തിനുമെതിരെ പോലീസ് കേസ്. പിതാവിന്റെ സുഹൃത്തായ നെയ്യാറ്റിൻകര അരുവിപ്പുറം കുഴിമണലി വീട്ടിൽ ബിജുവിനെ (39) പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ പെൺകുട്ടിയുടെ പിതാവ് ഒളിവിലാണ്.

അറസ്റ്റിലായ ബിജുവിനെതിരെ പോക്സോ വകുപ്പ് ചുമത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. തമിഴ്‌നാട്ടിലെ കൊല്ലങ്കോട് സ്വദേശിയായ പെൺകുട്ടിയെ മദ്യ ലഹരിയിൽ പിതാവ് പീഡിപ്പിച്ചു എന്നാണ് പോലീസ് പറഞ്ഞത്. ഈ സംഭവത്തിൽ കൊല്ലങ്കോട് പോലീസിലും കേസുണ്ട്.

പിന്നീട് സുഹൃത്തിന്റെ ഇരുമ്പിലുള്ള വീട്ടിലെത്തിച്ചും പീഡിപ്പിച്ചു. പിന്നീടാണ് സുഹൃത്തും പെൺകുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടി ഇപ്പോൾ "നിർഭയ' യുടെ സംരക്ഷണയിലാണുള്ളത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :