പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 21 നവം‌ബര്‍ 2022 (10:08 IST)
ആലപ്പുഴ: പ്രായപൂർത്തി ആകാത്ത പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിലായി. മണ്ണഞ്ചേരി പഞ്ചായത്ത് പതിനാലാം വാർഡിലെ വിശാലംപറമ്പിൽ ലക്ഷ്മി നാരായണൻ (19), വയനാട് അമ്പലക്കാട് മുട്ടിൽ കാക്കവയൽ പഞ്ചായത്ത് ഓതിയോത്ത് വീട്ടിൽ അഫ്സൽ (23) എന്നിവരാണ് അറസ്റ്റിലായത്.

സമൂഹ മാധ്യമത്തിലൂടെ അടുപ്പത്തിലായ പെൺകുട്ടിയുമായി വയനാട്ടിലേക്ക് കടന്ന ലക്ഷ്മീ നാരായണൻ അവിടെയുള്ള സുഹൃത്തിന്റെ വീട്ടിലായിരുന്നു താമസിച്ചതും കുട്ടിയെ പീഡിപ്പിച്ചതും. എന്നാൽ ഇയാൾക്ക് വേണ്ട ഒത്താശ ചെയ്ത സുഹൃത്തു അഫ്സലും പീഡനക്കേസിൽ പിടിയിലായി.

കുട്ടിയെ കാണാനില്ലെന്ന പരാതിയെ തുടർന്ന് മണ്ണഞ്ചേരി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെയും യുവാക്കളെയും വയനാട്ടിൽ നിന്ന് കണ്ടെത്തിയത്. സി.ഐ പി.കെ.മോഹിന്ദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :