1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Harassment Pocso Chavara

പീഡനം : പോക്സോ വകുപ്പ് പ്രകാരം രണ്ട് പേർ അറസ്റ്റിൽ

Harassment
കൊല്ലം: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച രണ്ട് പേരെ പോക്സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. ചവറ പുതുക്കാട് വൈഷ്ണവം വീട്ടിൽ രതീഷ് എന്ന വിഷ്ണു (38), അമ്പലപ്പുഴ പുന്നപ്ര തെക്കേപറമ്പിൽ വീട്ടിൽ ആദർശ് (26) എന്നിവരാണ് ഈസ്റ് പോലീസിന്റെ പിടിയിലായത്.

സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പ്ലസ് റ്റു വിദ്യാര്ഥിനിയെയാണ് ഇവർ ഉപദ്രവിച്ചത്. ആരാധനാലയത്തിൽ ജോലി ചെയ്തുവരുന്ന ഇവർ കുട്ടിയെ നയത്തിൽ അവിടെയെത്തിച്ചു ഉപദ്രവിക്കുകയായിരുന്നു. പെൺകുട്ടി പോലീസിൽ നൽകിയ പരാതിയിലാണ് പ്രതികളെ പിടികൂടിയത്. 
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
ഏഴുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 24 കാരൻ അറസ്റ്റിൽ