1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Harassment Kozhinjampara Pocso

വിവാഹവാഗ്ദാനം നൽകി പീഡനം: യുവാവ് അറസ്റ്റിൽ

Harassment
പാലക്കാട്: വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പൊള്ളാച്ചി കിണത്ത് കടവ് മൈലേരിപാളയം സ്വദേശി ഷെമീർ എന്ന മുപ്പത്തൊന്നുകാരനാണ് പിടിയിലായത്.

പതിനഞ്ചുകാരിയായ തമിഴ്‌നാട് സ്വദേശിനിയെ കൊഴിഞ്ഞാമ്പാറ മലക്കാട്ടിലെ ആൾതാമസം ഇല്ലാത്ത വീട്ടിൽ എത്തിച്ചായിരുന്നു ഇയാൾ പീഡിപ്പിച്ചത്. പ്രതിയും കുടുംബവും തമിഴ്‌നാട്ടിൽ നിന്ന് കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് മലക്കാട്ടിൽ എത്തി വീട് വാങ്ങി താമസമാക്കിയത്. എങ്കിലും പിന്നീട് ഇയാൾ തമിഴ്‌നാട്ടിലേക്ക് പോയിരുന്നു.

വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ പ്രതിയെ പോക്സോ നിയമ പ്രകാരം കേസെടുത്തതാണ്  അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.  
അടുത്ത ലേഖനം
എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച 72 കാരന് 65 വർഷം കഠിനതടവ്