തൃശൂർ: അഞ്ചു വയസുള്ള ബാലികയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് നാൽപ്പതു വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ചാവക്കാട് സ്വദേശിയായ സെയ്ദ് മുഹമ്മദ് എന്ന നാല്പത്തേഴുകാരനെയാണ് കുന്നംകുളം അതിവേഗ പ്രത്യേക പോക്സോ കോടതി ശിക്ഷിച്ചത്. 2017 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. കൂട്ടുകാർക്കൊപ്പം വീട്ടിൽ കളിക്കാനെത്തിയ അയൽക്കാരിയായ ബാലികയെ പീഡിപ്പിച്ചു എന്നാണു കേസ്. പ്രതി കുട്ടിയെ തന്റെ വീട്ടിലും ടെറസിലും വച്ച് കുട്ടിയെ പല തവണ...