ഇരുട്ടായാല്‍ ബൈക്കില്‍ കറക്കം, സ്ത്രീകളെ ഉപദ്രവിക്കുന്നത് പ്രധാന ഹോബി; തൃശൂരില്‍ യുവാവ് പിടിയില്‍

മറ്റത്തൂര്‍കുന്ന് സ്വദേശിനിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്

Arrest - Thrissur
രേണുക വേണു| Last Modified വ്യാഴം, 28 നവം‌ബര്‍ 2024 (13:03 IST)
Arrest - Thrissur

സ്ഥിരമായി സ്ത്രീകളെ ഉപദ്രവിക്കുന്ന യുവാവിനെ തൃശൂരില്‍ പിടികൂടി. കൊടകര പാപ്പാളിപാടത്ത് താമസിക്കുന്ന മറ്റത്തൂര്‍കുന്ന് സ്വദേശി പത്തമടക്കാരന്‍ വീട്ടില്‍ 31 വയസുള്ള ഷനാസ് ആണ് പിടിയിലായത്. ഇരുട്ടുവീണാല്‍ ബൈക്കിലെത്തി സ്ത്രീകളെ ഉപദ്രവിക്കുന്നതാണ് ഇയാളുടെ സ്ഥിരം പരിപാടി.

മറ്റത്തൂര്‍കുന്ന്, ആറ്റപ്പിള്ളി, മൂലംകുടം എന്നിവിടങ്ങളില്‍ എല്ലാ ദിവസവും ഇരുട്ടു വീണു തുടങ്ങുന്ന സമയത്ത് ബൈക്കില്‍ സഞ്ചരിച്ച് ഇയാള്‍ സ്ത്രീകളെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. നടന്നും സ്‌കൂട്ടറിലും ജോലി കഴിഞ്ഞ് വീടുകളിലേക്കു മടങ്ങുന്ന സ്ത്രീകളുടെ പുറകിലൂടെ എത്തി കടന്നുപിടിച്ച് ഉപദ്രവിക്കുന്നതാണ് ഇയാളുടെ രീതി. പെട്ടെന്നുള്ള ആക്രമണത്തില്‍ സ്ത്രീകള്‍ ഭയപ്പെടുകയും സ്‌കൂട്ടറില്‍ നിന്നും മറ്റും മറിഞ്ഞു വീഴുന്നതും പതിവായിരുന്നു.

മറ്റത്തൂര്‍കുന്ന് സ്വദേശിനിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ആളൊഴിഞ്ഞ സ്ഥലങ്ങളിലും വഴിവിളക്കില്ലാത്ത ഇടങ്ങളിലും ഇയാളെ പിടികൂടാന്‍ പൊലീസ് നിരീക്ഷണം നടത്തിയിരുന്നു. ഒന്നര കൊല്ലമായി ഈ രീതിയില്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത വിധത്തില്‍ ഇയാള്‍ ഭീതി പരത്തിയിരുന്നതായി പൊലീസ് പറഞ്ഞു. പല സ്ത്രീകളും പുറത്ത് പറയാന്‍ മടിയുള്ളതിനാല്‍ പരാതികളുമായി സ്റ്റേഷനില്‍ എത്തിയിരുന്നില്ല. എന്നാല്‍ പൊലീസ് അന്വേഷണം തുടങ്ങിയപ്പോള്‍ പല സ്ത്രീകളും ഇത് വെളിപ്പെടുത്തുകയും വാട്‌സ്ആപ്പ് കൂട്ടായ്മയിലൂടെ വിവരങ്ങള്‍ പങ്കുവെച്ചും പൊലീസുമായി സഹകരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :