1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sabarimala News November 28

Sabarimala News: ശബരിമല വിശേഷം: ഇരുമുടിക്കെട്ടിലെ അരി കൊടുത്താല്‍ പായസവും വെള്ള നിവേദ്യവും കിട്ടും

അരി കൊണ്ടുവന്നില്ലെങ്കില്‍ 25 രൂപയ്ക്ക് പായസവും 20 രൂപയ്ക്ക് വെള്ള നിവേദ്യവും നല്‍കും

Sabarimala
Sabarimala

Sabarimala News: ഇരുമുടിക്കെട്ടില്‍ കൊണ്ടുവരുന്ന അരി നല്‍കിയാല്‍ പകരം ശര്‍ക്കരപ്പായസവും വെള്ളനിവേദ്യവും ശബരിമലയില്‍ നിന്ന് ലഭിക്കും. പതിനെട്ടാം പടിക്ക് തെക്കുഭാഗത്തായുള്ള കൗണ്ടറിലാണിവ കിട്ടുന്നത്. 
 
അരി കൊണ്ടുവന്നില്ലെങ്കില്‍ 25 രൂപയ്ക്ക് പായസവും 20 രൂപയ്ക്ക് വെള്ള നിവേദ്യവും നല്‍കും. ഇരുമുടിക്കെട്ടിലെ അരി നിക്ഷേപിക്കാന്‍ സന്നിധാനത്ത് കണ്ടെയ്‌നറുകളും വെച്ചിട്ടുണ്ട്.
 
ശബരിമലയിലേക്ക് പോകുന്ന തീര്‍ത്ഥാടകരുടെ ശ്രദ്ധയ്ക്ക് 
 
ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകര്‍ യാത്രമധ്യേ വന്യമൃഗങ്ങള്‍ക്ക് യാതൊരു കാരണവശാലും ഭക്ഷണസാധനങ്ങള്‍ നല്‍കരുതെന്ന് വനംവകുപ്പ്. വഴിയിലുടനീളം ഇത് സംബന്ധിച്ച അറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ചിലര്‍ ഇത് ലംഘിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വന്യമൃഗങ്ങള്‍ക്കു ഭക്ഷണ സാധനങ്ങള്‍ നല്‍കരുതെന്ന നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. വന്യമൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കുമ്പോള്‍ ചില മൃഗങ്ങള്‍ ആക്രമണകാരികളാകാന്‍ സാധ്യതയുണ്ട്. അതിനാലാണ് തീര്‍ഥാടകര്‍ക്ക് ഇങ്ങനെയൊരു നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അടുത്ത ലേഖനം
'വെജിറ്റേറിയന്‍ ഫുഡ് മാത്രം കഴിച്ചാല്‍ മതി'; എയര്‍ ഇന്ത്യ പൈലറ്റ് ഡേറ്റാ കേബിളില്‍ ജീവനൊടുക്കി, കാമുകന്‍ പിടിയില്‍