ഒരു മാനസിക രോഗിയെ പോലെ അയാളെന്റെ പിന്നാലെ നടന്നു, ഇത്ര ഉപദ്രവകാരി ആയിരുന്നെന്ന് അറിഞ്ഞില്ല: ഹനാൻ

അപർണ| Last Modified ശനി, 28 ജൂലൈ 2018 (10:39 IST)
സോഷ്യൽ മീഡിയ വഴി തന്നെ അധിക്ഷേപിച്ച നൂറുദ്ദീനെ തനിക്കറിയാമെന്ന് ഹനാൻ. കോളെജിൽ നിന്നയച്ച വാഹനത്തിലാണ് മാധ്യമപ്രവർത്തകരെ കാണാൻ അന്ന് തമ്മനത്ത് പോയതെന്ന് പറയുന്നു. അവിടെ വെച്ച് കാണുന്നതാണ് ഈ നൂറുദ്ദീന്‍ ഷെയ്ക്കിനെ. ഒരു മാനസിക രോഗിയെപോലെ ഇയാള്‍ തന്റെ പുറകില്‍ നടക്കുകയായിരുന്നു. ഇത്രയും ഉപദ്രവകാരിയാണ് ഇയാള്‍ എന്ന് ഞാന്‍ അറിഞ്ഞിരുന്നില്ലെന്ന് ഹനാൻ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.

അതേസമയം, ഹനാനെ ആക്ഷേപിക്കാൻ മുന്നിട്ടിറങ്ങിയ നൂറുദ്ദീൻ ഷെയ്ഖിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഹനാനെ മോശമായി ചിത്രീകരിച്ചവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാൻ ഡിജിപിക്കും നിർദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു വയനാട് സ്വദേശിക്കെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തത്.

വിദ്യാർഥിനിയെക്കുറിച്ചു സമൂഹ മാധ്യമങ്ങളിൽ വാസ്തവവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചവരെ കണ്ടെത്താൻ സൈബർ സെല്ലും പരിശോധന തുടങ്ങി. തൊടുപുഴ അൽ അസർ കോളജിലെ രസതന്ത്രം മൂന്നാംവർഷ ബിരുദ വിദ്യാർഥിയായ ഹനാൻ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം മൽസ്യവിൽപന അടക്കമുള്ള ചെറിയ ജോലികൾ ചെയ്താണു പഠിക്കുന്നതും രോഗിയായ തന്റെ അമ്മയുടെ ചികിത്സയ്ക്കുമുള്ള പണം സമ്പാദിക്കുന്നതും. ഇക്കാര്യം വാർത്തയായതിൽ തട്ടിപ്പുണ്ടെന്ന് ആരോപിച്ചായിരുന്നു നൂറുദ്ദിൻ വീഡിയോ ഇട്ടത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :