കേരളത്തിലെ മതപരിവര്‍ത്തനങ്ങളെ കുറിച്ച് കേന്ദ്ര അന്വേഷണം വേണം; ഹാദിയകേസിൽ നിമിഷയുടെ അമ്മ ബിന്ദുവും കക്ഷി ചേരും

ഹാദിയകേസിൽ നിമിഷയുടെ അമ്മയും കക്ഷി ചേരും

Hadiya case , Fathima Nimisha , NIA , Supreme Court ,  Pinarayi Government ,  Supreme Court of India ,   എൻഐഎ ,  ഹാദിയ കേസ് ,  സുപ്രീം കോടതി , എന്‍ഐഎ , ഫാത്തിമ നിമിഷ
ന്യൂഡൽഹി| സജിത്ത്| Last Modified ഞായര്‍, 8 ഒക്‌ടോബര്‍ 2017 (11:21 IST)
കോട്ടയം സ്വദേശിനിയായ ഹാദിയ മതംമാറി വിവാഹം കഴിച്ച സംഭവവുമായി ബന്ധപ്പെട്ടുള്ള കേസിൽ, തിരുവനന്തപുരം സ്വദേശിനിയായ നിമിഷയുടെ അമ്മ ബിന്ദുവും കക്ഷി ചേരും. തന്റെ മകള്‍ നിമിഷയെ നിർബന്ധിത മതപരിവർത്തനത്തിനു വിധേയയാക്കിയതാണെന്നും ഈ കേസിൽ കേന്ദ്ര ഏജൻസി അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ബിന്ദു ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

ഈ കേസില്‍ കേരള പൊലീസ് നടത്തുന്ന അന്വേഷണം പരാജയമാണെന്ന് ബിന്ദു പറയുന്നു. ആസൂത്രിത മതപരിവര്‍ത്തനത്തിനായി വിദേശത്തുനിന്ന് ഫണ്ട് എത്തുന്നുണ്ടെന്നും ബിന്ദു നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം കേസുകളില്‍ എന്‍ഐഎ, റോ, ഐബി എന്നിവയുടെ അന്വേഷണം ആവശ്യമാണെന്നും കേരളം ഐഎസിന്റെയും ജിഹാദിന്റെയും താവളമായി മാറിയെന്നും ബിന്ദു പറയുന്നു.

കേരളത്തിൽ നടക്കുന്ന മതപരിവർത്തനങ്ങൾക്ക് സമാനതകൾ ഉണ്ടെന്നും നിമിഷയുടെ അമ്മ ഹർജിയിൽ ചൂണ്ടിക്കാട്ടി. അസ്വാഭാവികമായ സാഹചര്യത്തിലാണ് നിമിഷയെ കാണാതായത്. അവര്‍ ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലെ ഐഎസ് മേഖലയിലാണെന്നാണ് വിവരം. ഹൈക്കോടതിയിലെ മൂന്ന് അഭിഭാഷകരും ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട്‌ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :