ന്യൂഡല്‍ഹി|
സജിത്ത്|
Last Modified ശനി, 7 ഒക്‌ടോബര്‍ 2017 (11:45 IST)
ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷിക്കേണ്ട തരത്തിലുള്ള കുറ്റങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഈ കേസില്‍ വസ്തുനിഷ്ഠമായ അന്വേഷണമാണ് ക്രൈംബ്രാഞ്ച് നടത്തിയതെന്നും സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കി.
ഈ കേസില്‍ അത്തരത്തിലൊരു സാഹചര്യമുണ്ടായിരുന്നെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമായിരുന്നുവെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടികാണിച്ചിട്ടുണ്ട്.