ഗുരുവായൂർ ക്ഷേത്രത്തിൽ വെള്ളിയാഴ്ച മുതൽ വിവാഹം നടത്താം

ഗുരുവായൂർ| എകെജെ അയ്യര്‍| Last Modified വ്യാഴം, 9 ജൂലൈ 2020 (22:34 IST)
കോവിഡ് രോഗ പ്രതിസന്ധിമൂലം ഗുരുവായൂർ ക്ഷേത്രത്തിൽ നിർത്തിവച്ചിരുന്ന വിവാഹ ചടങ്ങുകൾ വെള്ളിയാഴ്ച മുതൽ നടത്താൻ
അധികാരികൾ തീരുമാനിച്ചു. ക്ഷേത്രത്തിലെ പടിഞ്ഞാറേ നടയിലെ കൗണ്ടർ വഴിയാണ് ബുക്കിംഗ്. ഗൂഗിൾ വഴി ഓൺലൈനായും വിവാഹം
ബുക്ക് ചെയ്യാൻ സൗകര്യമുണ്ട്. എന്നാൽ
മുൻകൂട്ടി ബുക്ക് ചെയ്യുന്ന പരമാവധി നാൽപ്പത് വിവാഹങ്ങൾ മാത്രമേ ഒരു ദിവസം അനുവദിക്കുകയുള്ളു.

ക്ഷേത്രത്തിലെ കിഴക്കേനടയിൽ വിവാഹ മണ്ഡപങ്ങളിൽ രാവിലെ അഞ്ചു മണിമുതൽ ഉച്ചയ്ക്ക് പന്ത്രണ്ടര മണിവരെയാണ് വിവാഹങ്ങൾ നടത്തുക. വിവാഹം നടത്താൻ ഉദ്ദേശിക്കുന്ന തീയതിയുടെ ഇരുപത്തി നാലു മണിക്കൂർ മുമ്പെങ്കിലും കൗണ്ടർ വഴി ബുക്ക് ചെയ്യണം.

വധൂ വരന്മാരുടെ ഫോട്ടോ കൂടാതെ അവരുടെ ഫോട്ടോഗ്രാഫറുടെയും ഫോട്ടോകൾ സഹിതമുള്ള തിരിച്ചറിയൽ രേഖകൾ അപേക്ഷയോടൊപ്പം ഉണ്ടായിരിക്കണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :