തമിഴ്‌നാട്ടില്‍ ലോക്ക് ഡൌണ്‍ ജൂലൈ 31 വരെ നീട്ടി, ചെന്നൈയില്‍ കര്‍ശന നിയന്ത്രണം

ചെന്നൈ| ഗേളി ഇമ്മാനുവല്‍| Last Modified തിങ്കള്‍, 29 ജൂണ്‍ 2020 (22:11 IST)
തമിഴ്‌നാട്ടില്‍ ലോക്ക് ഡൌണ്‍ ജൂലൈ 31 വരെ നീട്ടി. ചെന്നൈയില്‍ നിലവിലുള്ള കടുത്ത നിയന്ത്രണങ്ങളോടുകൂടിയ ലോക്ക് ഡൌണ്‍ ജൂലൈ അഞ്ചുവരെ തുടരും. അതിന് ശേഷം ഇളവുകളോടെയുള്ള ലോക്ക് ഡൌണ്‍ ആയിരിക്കും ഉണ്ടാവുക.

“ചെന്നൈയിലും മധുരയിലും നിലവിലുള്ള സമ്പൂര്‍ണ ലോക്ക് ഡൌണ്‍ ജൂലൈ അഞ്ച് വരെ തുടരും. ജൂലൈ ആറുമുതല്‍ 31 വരെ ഇളവുകളോടെയുള്ള ലോക്ക് ഡൌണ്‍ ആയിരിക്കും ഉണ്ടാവുക” - തമിഴ്‌നാട് സര്‍ക്കാരിന്‍റെ ഉത്തരവില്‍ പറയുന്നു.

അതേസമയം, അനുദിനം പെരുകുകയാണ് തമിഴ്‌നാട്ടിലെ കൊവിഡ് രോഗികളുടെ എണ്ണം. തിങ്കളാഴ്‌ച 3949 പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. ചെന്നൈയില്‍ മാത്രം ഇന്ന് 2167 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

ചെന്നൈയില്‍ ഒരു ദിവസം സ്ഥിരീകരിക്കുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 62 പേരാണ് തമിഴ്‌നാട്ടില്‍ കൊവിഡ് ബാധ മൂലം മരണമടഞ്ഞത്. ഇതോടെ ഇതുവരെ മരിച്ചവരുടെ എണ്ണം 1141 ആയി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :