തൃശൂര്‍|
JOYS JOY|
Last Modified ചൊവ്വ, 15 സെപ്‌റ്റംബര്‍ 2015 (18:27 IST)
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തന് മര്‍ദ്ദനമേറ്റ സംഭവവുമായി ബന്ധപ്പെട്ട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ അസിസ്റ്റന്റ് മാനേജര്‍ക്ക് നിര്‍ദ്ദേശം. അസിസ്റ്റന്റ് മാനേജര്‍ സുനില്‍ കുമാറിനാണ് ദേവസ്വം ബോര്‍ഡ് നിര്‍ദ്ദേശം നല്കിയിരിക്കുന്നത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഏകാംഗ അഭിഭാഷക കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ദേവസ്വം ബോര്‍ഡ് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. ഗുരുവായൂരില്‍ ചേര്‍ന്ന ദേവസ്വം കമ്മിറ്റിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ജീവനക്കാര്‍ കുറ്റക്കാരാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഐ ജിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞവര്‍ഷം ഫെബ്രുവരി 22ന് ക്ഷേത്രം നാലമ്പലത്തില്‍ അമ്മയോടൊപ്പം വന്ന യുവാവിനായിരുന്നു മര്‍ദ്ദനമേറ്റത്.