ഗുലാം അലിയെ കേരളത്തിലും പാടിക്കില്ല: ശിവസേന

കോഴിക്കോട്| jibin| Last Modified ബുധന്‍, 2 ഡിസം‌ബര്‍ 2015 (17:26 IST)
പാക് ഗായകന്‍ ഗുലാം അലിയുടെ പരിപാടി കേരളത്തില്‍ നടത്താന്‍ അനുവദിക്കില്ലെന്ന് ശിവസേനയുടെ കേരള ഘടകം. ഇടത് സാംസ്‌കാരിക സംഘടനയായ സ്വരലയയാണ് കേരളത്തില്‍ ഗുലാം അലിയുടെ പരിപാട് സംഘടിപ്പിച്ചിരിക്കുന്നത്. ജനുവരി 15ന് തിരുവനന്തപുരത്തും 17ന് കോഴിക്കോടുമാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

അടുത്തിടെ ശിവസേനയുടെയും മറ്റു ഹിന്ദു സംഘടനകളുടെയും പ്രതിഷേധത്തെ തുടര്‍ന്ന് മുംബൈ, ലക്നോ എന്നീ നഗരങ്ങളില്‍ ഗുലാം അലി നിശ്ചയിച്ചിരുന്ന സംഗീത പരിപാടി ഉപേക്ഷിച്ചിരുന്നു. പിന്നീട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ അദ്ദേഹത്തെ പരിപാടി അവതരിപ്പിക്കാന്‍ ഡല്‍ഹിയിലേയ്ക്ക് ക്ഷണിച്ചു. എന്നാല്‍ എതിര്‍പ്പുകളെ തുടര്‍ന്ന് അദ്ദേഹം പിന്‍വാങ്ങുകയായിരുന്നു.

ഗുലാം അലി സന്നദ്ധനാവുകയാണെങ്കില്‍ അദ്ദേഹത്തിന്റെ പരിപാടിക കേരളത്തില്‍ നടത്തുമെന്ന് ഡിവൈഎഫ്‌ഐ നേതാവ് എംബി രാജേഷ് പറഞ്ഞിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ അസഹിഷ്‌ണുതയില്‍ ഭയന്ന പാക് ഗസല്‍ ഗായകന്‍ ഇനി ഇന്ത്യയിലേക്കില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :