മുംബൈ|
VISHNU N L|
Last Modified തിങ്കള്‍, 16 നവംബര്‍ 2015 (13:23 IST)
പാകിസ്ഥാന്‍ ഭീകരെ ഉത്പാദിപ്പിക്കുന്ന ഫാക്ടറിയാണെന്ന് ശിവസേന. മുഖപത്രമായ സാമ്നയിലൂടെയാണ് പാകിസ്ഥാനെ ആക്രമിച്ച്
ശിവസേന രംഗത്തെത്തിയത്. പാരീസിലുണ്ടായ ആക്രമണത്തെ പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള ലോകരാഷ്ട്രങ്ങൾ അപലപിച്ചു. എന്നാൽ ഇക്കാര്യത്തിൽ പാക്കിസ്ഥാന്റെ നിലപാട് കാണുമ്പോൾ ചിരിക്കാനെ സാധിക്കൂ. അയൽ രാജ്യമായ പാക്കിസ്ഥാൻ ഭീകരരെ ഉൽപാദിപ്പിക്കുന്ന ഫാക്ടറിയാണെന്നും ശിവസേന കുറ്റപ്പെടുത്തി.
പാരീസിലുണ്ടായ മനുഷ്യക്കുരുതിക്ക് പിന്നിൽ ഐഎസ് ആണ്. പശ്ചിമ രാഷ്ട്രങ്ങൾ അവരുടെ താൽപര്യങ്ങൾക്കനുസരിച്ചാണ് ഭീകരതയ്ക്കെതിരായ നിലപാടുകൾ സ്വീകരിക്കുന്നത്. സ്വന്തം മണ്ണിൽ ആക്രമണം നടന്നാലേ യുഎസിനും യൂറോപ്യൻ രാജ്യങ്ങൾക്കും ഇന്ത്യയുടെ വേദന മനസിലാക്കാൻ സാധിക്കുകയുള്ളുവെന്നും ഭീകരതയ്ക്കെതിരെ ഇന്ത്യ ഇന്ത്യയുടേതായ വഴിയിൽ മുന്നോട്ടു പോകണമെന്നും സേന പറയുന്നു.
പാരീസിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാലത്തലത്തിൽ ജമ്മു കശ്മീരിൽ ഇസ്‍ലാമിക് സ്റ്റേറ്റ് പതാക വീശുന്ന സംഭവങ്ങൾ ഏറെ ഗൗരവത്തോടെ കാണണമെന്നും ഇതിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ആവശ്യപ്പെടുന്ന എഡിറ്റോറിയലില്‍ ഭീകരരുടെ മനുഷ്യാവകാശത്തെക്കുറിച്ചുള്ള ചർച്ചകൾ അവസാനിപ്പിക്കണമെന്നും ഭീകരരെ പൂർണമായും ഇല്ലാതാക്കണമെന്നും സേന
ആവശ്യപ്പെടുന്നു.