മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികള്‍ക്ക് പുതിയ മാര്‍ഗ്ഗ നിര്‍ദേശം

ശ്രീനു എസ്| Last Updated: ചൊവ്വ, 15 സെപ്‌റ്റംബര്‍ 2020 (09:33 IST)
കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികള്‍ക്കുളള മാര്‍ഗ്ഗ നിര്‍ദ്ദേശം പൊതുഭരണ വകുപ്പ്
പുറത്തിറക്കി. അതിഥി തൊഴിലാളികള്‍ കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. കോവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ നല്‍കുന്ന വിവരം തൊഴില്‍ വകുപ്പിന്റെ അതിഥി പോര്‍ട്ടലിലും ലഭ്യമാകുന്നതിനാവശ്യമായ നടപടി തൊഴില്‍ വകുപ്പ് സ്വീകരിക്കും. തൊഴിലാളി എത്തുന്ന സ്ഥലത്തെ തദ്ദേശ സ്ഥാപനം ക്വറന്റീന്‍ സൗകര്യങ്ങള്‍ പരിശോധിച്ച് പോര്‍ട്ടലില്‍ വിവരം രേഖപ്പെടുത്തും.

ഇതിന്റെ അടിസ്ഥാനത്തിലാവും അനുമതി നല്‍കുക. തിരിച്ചെത്തുന്ന തൊഴിലാളികള്‍ 14 ദിവസം ക്വറന്റെിനില്‍ പോകണം. ക്വറന്റെിനായി വൃത്തിയും സുരക്ഷിതവുമായ കേന്ദ്രം
കരാറുകാര്‍ ഉറപ്പാക്കണം. കോവിഡ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ഇല്ലതെ വരുന്ന തൊഴിലാളികള്‍ അഞ്ച് ദിവസത്തിനകം അന്റിജന്‍ ടെസ്റ്റിന് വിധേയരാകണം. ഇതിന്റെ ചിലവ് പൂര്‍ണ്ണമായും കരാറുകാര്‍ വഹിക്കണം. കരാറുകാര്‍ മുഖേനെയല്ലാതെ വരുന്ന തൊഴിലാളികള്‍ ക്വറന്റെിനും പരിശോധനയും സ്വന്തം ചെലവില്‍ വഹിക്കണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :