വെബ്ദുനിയ ലേഖകൻ|
Last Modified ചൊവ്വ, 15 സെപ്‌റ്റംബര്‍ 2020 (08:12 IST)
മുംബൈ: സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി റിയ ചക്രബര്‍ത്തി മറ്റ് ബോളിവുഡ് താരങ്ങളുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ. സാറ അലി ഖാൻ, രാകുല്‍ പ്രീത് സിംഗ് ഡിസൈനര്‍ സിമോണ്‍ ഖംബത എന്നിവരുടെ പേരുകൾ റിയ വെളിപ്പെടുത്തി എന്നാണ് എൻസിബി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
എന്നാൽ റിയ പേര് വെളിപ്പെടുത്തിയ തരങ്ങൾക്ക് കേസിലുള്ള പങ്കാളിത്തം ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്ന് നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യുറോ ഡെപ്യൂട്ടി ഡയറക്ടര്‍ കെപിഎസ് മല്‍ഹോത്ര പറഞ്ഞു. ഈ താരങ്ങള്‍ക്ക് എന്‍സിബി ഇതുവരെ സമന്‍സ് അയച്ചിട്ടില്ലെന്നും മല്‍ഹോത്ര വ്യക്തമാക്കി. കേസിൽ ആറോളം പേരുടെ അറസ്റ്റ് കൂടി എൻസിബി രേഖപ്പെടുത്തി. നടി റിയ ചക്രബര്‍ത്തി ഉള്‍പ്പെടെ 16 പേരെയാണ് ഇതുവരെ എൻസിബി അറസ്റ്റ് ചെയ്തിരിയ്ക്കുന്നത്.