മീഡിയവണ്ണും കൈരളി ചാനലും തന്നോട് മാപ്പ് പറയണമെന്ന് ഗവര്‍ണര്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 9 നവം‌ബര്‍ 2022 (10:09 IST)
മീഡിയവണ്ണും കൈരളി ചാനലും തന്നോട് മാപ്പ് പറയണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇവര്‍ തന്നെ ലക്ഷ്യം വച്ചുള്ള പ്രവര്‍ത്തനം തുടങ്ങിയിട്ട് ഏറെ നാളായെന്നും അദ്ദേഹം പറഞ്ഞു. എന്റെ ട്വീറ്റില്‍ വിമര്‍ശനം എന്ന വാക്കില്ലായിരുന്നു. എന്നാല്‍ ഇരു മാധ്യമങ്ങളും അങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്ഭവന്‍ പിആര്‍ഓ ഇരു മാധ്യമങ്ങളെയും ഇക്കാര്യം അറിയിച്ചിരുന്നതാണ്.

അത് മാറ്റാമെന്ന് മാധ്യമങ്ങളും അറിയിച്ചിരുന്നെങ്കിലും അവരത് മാറ്റിയില്ല. കൈരളി പോലുള്ള കേഡര്‍ മീഡിയയോട് സംസാരിക്കില്ലെന്ന് താന്‍ ഉറപ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :