കവിളില്‍ കമ്പിയോ, അമ്പോ തറച്ചാൽ ശിക്ഷയും പിഴയും; മന്ത്രവാദത്തിനും അന്ധവിശ്വാസത്തിനും പൂട്ട്

Last Modified ഞായര്‍, 7 ജൂലൈ 2019 (13:08 IST)
ദുർമന്ത്രവാദങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും പിടി വീഴുന്നു. ഇവ കുറ്റകരമാക്കാനുള്ള കരട് നിയമത്തിന് സംസ്ഥാന നിയമപരിഷ്‌കരണ കമ്മീഷന്‍ രൂപം നല്‍കി. കേരളത്തെ സംബന്ധിച്ച് ഇതൊരു അനുഗ്രഹമാണ്. കാരണം ദുർമന്ത്രവാദവും അന്ധവിശ്വാസവും കാരണം കുറ്റകൃത്യങ്ങൾ പെരുകുന്നഅവസ്ഥയാണ് കേരളത്തിലിപ്പോൾ ഉള്ളത്.

അന്ധ വിശ്വാസത്തിന്റെ പേരില്‍ ശരീരത്തിന് ആപത്തുണ്ടാക്കുന്ന വിധം നടത്തുന്ന ആചാരങ്ങള്‍ കുറ്റകരമാക്കും. നിയമലംഘനം നടത്തുന്നവര്‍ക്ക് ഏഴ് വര്‍ഷം തടവും 50,000 രൂപ പിഴയും ലഭിക്കും. അന്ധവിശ്വാസം പ്രചരിപ്പിച്ച് സാധാരണക്കാരെ ചൂഷണം ചെയ്യുന്നതിന് തടയിടുകയാണ് ലക്ഷ്യമെന്ന് കമ്മീഷന്‍ പറയുന്നു.

കുറ്റകരമാക്കേണ്ടവ:

* ദുര്‍മന്ത്രവാദം, കൂടോത്രം, നഗ്നരായി നടത്തിക്കല്‍ തുടങ്ങിയവ, അമാനുഷിക ശക്തിയുടെ പേരില്‍ ഒരാളുടെ ദൈനംദിന പ്രവൃത്തികള്‍ക്ക് തടസ്സംനില്‍ക്കല്‍, നിധിയന്വേഷണത്തിന്റെ പേരിലുള്ള ഉപദ്രവം.

* ശരീരത്തില്‍ പ്രേതബാധയുണ്ടെന്ന പേരില്‍ ഭീഷണിപ്പെടുത്തലും പേടിപ്പിക്കലും

* പ്രേതബാധ ഒഴിപ്പിക്കലിന്റെ പേരില്‍ ശാരീരികോപദ്രവം ഏല്‍പ്പിക്കുന്നതിനായി മര്‍ദിക്കല്‍, കെട്ടിയിടല്‍, മുടിപറിച്ചെടുക്കല്‍, പൊള്ളിക്കല്‍, ലൈംഗികപ്രവൃത്തികള്‍ക്ക് നിര്‍ബന്ധിക്കല്‍, മൂത്രം കുടിപ്പിക്കല്‍ തുടങ്ങിയവ.

* ആര്‍ത്തവപ്രസവാനന്തരം മാറ്റിപ്പാര്‍പ്പിക്കല്‍, ആരാധനയുടെ പേരില്‍ നഗ്നരായി നടത്തിക്കല്‍

* മൃഗത്തെയോ പക്ഷിയെയോ ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യുന്നതിനായി നിര്‍ബന്ധിക്കല്‍

* കവിളില്‍ കമ്ബിയോ, അമ്ബോ തറയ്ക്കുക

* ചികിത്സ തേടുന്നതില്‍നിന്ന് തടയുകയും പകരം മന്ത്രതന്ത്രങ്ങള്‍, പ്രാര്‍ഥന തുടങ്ങിയ ചികിത്സകള്‍ നല്‍കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :