Last Modified ശനി, 6 ജൂലൈ 2019 (15:27 IST)
പരുക്കേറ്റാലുടന്‍ മുറിവുകളില്‍ ചൂടുവെള്ളം ഒഴിച്ച് കഴുകണമെന്ന് പറയുന്നവരുണ്ട്. മുറിവുകളിലെ അണുക്കളും പൊടികളും ഇല്ലാതാകുമെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. ചൂട് കൂടിയ വെള്ളം മുറിവ് വേഗം ഭേദമാക്കുമെന്നാണ് പറയപ്പെടുന്നത്.
ഈ ചികിത്സാരീതി തെറ്റാണെന്ന് അറിയാതെയാണ് പലരും പിന്തുടരുന്നതും അംഗീകരിക്കുന്നതും. യാതൊരു കാരണവശാലും മുറുവിലോ വ്രണത്തിലോ അമിത ചൂടിൽ വെള്ളം ഉപയോഗിക്കരുത്. ഇതു ഗുണത്തേക്കാളറെ ദോഷം ചെയ്യും.
തിളപ്പിച്ചാറിയ വെള്ളമാണ് മുറിവു വൃത്തിയാക്കാൻ ഉപയോഗിക്കേണ്ടത്. ശുദ്ധമായ വെള്ളം വേണം തിളപ്പിച്ചറ്റിയെടുക്കാന്‍ ഉപയോഗിക്കേണ്ടത്. രോഗാണുക്കളെ നശിപ്പിക്കാനും മുറിവില്‍ മരുന്ന് ഉപയോഗിക്കുന്നതിനും ഇത് സഹായകമാണ്.