‘ഹാപ്പി വെഡിങ് ആനിവേഴ്‌സറി ഗോപുവേട്ട’; വിവാഹ വാര്‍ഷികത്തിന് സ്വയം ആശംസ നേര്‍ന്ന ബി. ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് പേജിൽ പൊങ്കാല

വിവാഹ ദിനത്തിലെ ഫോട്ടോ അന്നുതന്നെ ഗോപാലകൃഷ്ണന്‍ ഫേസ്ബുക്കില്‍ പോസ്റ്റും ചെയ്തിരുന്നു.

Last Modified വെള്ളി, 17 മെയ് 2019 (10:48 IST)
ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന്റേയും ഭാര്യ ഡോക്ടര്‍ ആശയുടേയും വിവാഹ വാര്‍ഷികം ആയിരുന്നു കഴിഞ്ഞ മേയ് പത്തിന്. വിവാഹ ദിനത്തിലെ ഫോട്ടോ അന്നുതന്നെ ഗോപാലകൃഷ്ണന്‍ ഫേസ്ബുക്കില്‍ പോസ്റ്റും ചെയ്തിരുന്നു.

എന്നാല്‍ പിന്നീട് ഫേസ്ബുക്കിൽ അഡ്വ. ബി ഗോപാലകൃഷ്ണന്റെ തന്നെ ഐഡിയില്‍ നിന്ന് ഒരാംശംസ എത്തി. ഹാപ്പി വെഡ്ഡിങ് ആനിവേഴ്‌സറി ഗോപുവേട്ട എന്നായിരുന്നു ആശംസ. ഇതോടെ ട്രോളന്മാര്‍ അത് ഏറ്റെടുത്ത് ആഘോഷമാക്കി. പക്ഷേ എങ്ങനെയാണ് ഇത് വന്നത് എന്ന് ഗോപാലകൃഷ്ണനും പിടിയില്ല.

സഹായികളോട് ചോദിച്ചപ്പോള്‍ അവരാരും ഇങ്ങനെ ഗോപാലകൃഷ്ണന്റെ ഐഡിയില്‍ നിന്ന് ആശംസ നേര്‍ന്നിട്ടില്ല. അപ്പോള്‍ പിന്നെ, ഉറപ്പായും ഇതു ഹാക്ക് ചെയ്ത് പണി തന്നതാണെന്ന നിഗമനത്തിലാണ് ഗോപാലകൃഷ്ണന്‍. തൃശൂര്‍ സൈബര്‍ സെല്ലിന് പരാതി നല്‍കുമെന്ന് അഡ്വ.ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞുഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :