കള്ളക്കടത്തിൽ പങ്കുണ്ടെന്ന് കോടതി: എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി

അഭിറാം മനോഹർ| Last Updated: ബുധന്‍, 30 ഡിസം‌ബര്‍ 2020 (18:04 IST)
സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റസ് കേസിൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ തളളി. എറണാകുളം സാമ്പത്തിക കുറ്റവിചാരണക്കോടതിയുടേതാണ് നടപടി. പ്രഥമദൃഷ്ട്യ കള്ളക്കടത്തിൽ ശിവശങ്കറിന് പങ്കുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ച് അറിവുണ്ടായിട്ടും ശിവശങ്കര്‍ ഇക്കാര്യം സര്‍ക്കാര്‍ ഏജന്‍സികളെ അറിയിച്ചില്ലെന്നും എം പദവി ദുരുപയോഗം ചെയ്‌തുവെന്നും കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്ന പദവിയുള്‍പ്പെടെ ദുരുപയോഗം ചെയ്‌ത ശിവശങ്കറിന് ജാമ്യം അനുവദിച്ചാൽ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ട്. ഇത് സ്വപ്ന, സരിത്ത്, സന്ദീപ് നായര്‍ എന്നിവരുടെ ജീവനും ഭീഷണിയാകും. ശിവശങ്കർ ഇപ്പോഴും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റംസ് സാമ്പത്തിക കുറ്റവിചാരണക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :