സ്വർണക്കടത്തിന് തീവ്രവാദ ബന്ധം, നെല്ലൂരിൽ വിറ്റ സ്വർണത്തിന്റെ പണം ഉപയോഗിച്ചത് തീവ്രവാദ പ്രവർത്തനങ്ങൾക്ക്

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 3 ഓഗസ്റ്റ് 2020 (07:45 IST)
സ്വർണക്കടത്ത് കേസിൽ തിവ്രവാദ ബന്ധം സ്ഥിരീകരിയ്ക്കുന്ന തെളിവുകളും അറസ്റ്റുമായി എൻഐഎ. അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതിയടക്കം രണ്ടുപേരെ എൻഐഎ അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ സ്വദേശിയായ മുഹമ്മദാലി ഇബ്രാഹിമാണ് അറസ്റ്റിലായ മറ്റൊരാൾ. റമീസിൽനിന്നുമാണ് മുഹമ്മദലിയെ കുറിച്ചും, മുഹമ്മദാലി ഇബ്രാഹിമിനെ കുറിച്ചും വിവരം ലഭിച്ചത് എന്നാണ് റിപ്പോർട്ടുകൾ.

റമീസിൽനിന്നും സ്വർണം വാങ്ങി ഇവർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്തിരുന്നു. തിരുവനന്തപുരത്തെയും കോവളത്തെയും ഹോട്ടലുകളിൽ വച്ചായിരുന്നു ഗുഡാലോചനകൾ നടന്നത്. ഇതിലൂടെ ലഭിച്ച പണം ഇവർ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതായും എൻഐഎ റിപ്പോർട്ടിൽ പറയുന്നു. ചെന്നൈയിൽ എൻഐഎ കസ്റ്റഡിയിലെടുത്ത സ്വർണവിൽപ്പനക്കാരിൽനിന്നും
തീവ്രവാദബന്ധം സംബന്ധിച്ച് നിർണായക വിവരങ്ങൾ ലഭിച്ചു.

കടത്തിയ സ്വർണം ഇവർ വാങ്ങി ആന്ധ്രപ്രദേശിലെ നെല്ലൂരിലാണ് വിറ്റിരുന്നത്. നെല്ലൂരിൽനിന്നും തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം പോയതായാണ് എൻഐഎയ്ക്ക് വിവരം ലഭിച്ചിരിയ്ക്കുന്നത്. എറണാകുളത്തും മലപ്പുറത്തും ഉൾപ്പടെ ആറിടങ്ങളിൽ നടത്തിയ റെയ്ഡിൽ ഡിജിറ്റൽ വീഡിയോ റെക്കോർഡറുകളും മൊബൈൽ ഫോണുകളും. യാത്രാ രേഖകളും ഉൾപ്പടെ നിരവധി തെളിവുകൾ എൻഐഎ പിടിച്ചെടുത്തിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :