അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു
- 60 പവന് സ്വര്‍ണാഭരണങ്ങള്‍,മരതകം പതിപ്പിച്ച കമ്മല്‍,രങ്കണ്ണനായി ഫഹദിനെ മാറ്റുന്നതിന് ചെലവായത് വന്‍ തുക
- സ്വര്‍ണത്തിനു ഒറ്റയടിക്ക് 1120 രൂപ കുറഞ്ഞു; ഇനിയും താഴാന്‍ സാധ്യത
- Gold Price: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്
- കൊച്ചിയിൽ 28 ലക്ഷത്തിൻ്റെ സ്വർണ്ണം പിടി കൂടി
സ്വർണ്ണക്കടത്ത് : ഒന്നരക്കോടിയുടെ സ്വർണ്ണവുമായി യാത്രക്കാരൻ പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാന താവളത്തിൽ വന്നിറങ്ങിയ യാത്രക്കാരനിൽ നിന്ന് ഒളിച്ചു കടത്താൻ ശ്രമിച്ച ഒന്നര കോടി രൂപാ വിലയുള്ള സ്വർണ്ണം പിടികൂടി. തിരുവനന്തപുരം സ്വദേശിയായ യുവാവിനെ കസ്റ്റംസിൻ്റെ എയർ ഇൻ്റലിജൻസ് യൂണിറ്റാണ് അറസ്റ്റ് ചെയ്തത്
ഇയാളിൽ നിന്ന് 1480 ഗ്രാം സ്വർണ്ണമാണ് കണ്ടെടുത്തത്. കഴിഞ്ഞ ദിവസം ഫലർച്ചെ ഷാർജയിൽ നിന്ന് വന്ന എയർ അറേബ്യാ വിമാനത്തിലാണ് ഇയാൾ വന്നത്. ഇയാളുടെ അടിവസ്ത്രത്തിൽ പ്രത്യേകമായി തുന്നിച്ചേർത്ത അറയിൽ കുഴമ്പു രൂപത്തിലായിരുന്നു സ്വർണ്ണം സൂക്ഷിച്ചിരുന്നത്. ഒരു കോടി രൂപയ്ക്കു മുകളിലുള്ള സ്വർണ്ണമായതിനാൽ ഇയാളെ എയർ ഇൻ്റലിജൻ്റ്സ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ ഇയാളെ കോടതി റിമാൻഡ് ചെയ്തു.