1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Gold Smuggling

കരിപ്പൂരിൽ 60 ലക്ഷത്തിന്റെ സ്വർണ്ണ വേട്ട

Gold
കരിപ്പൂർ വിമാനത്താവളത്തിൽ അനധികൃതമായി കൊണ്ടുവന്ന അറുപത് ലക്ഷം രൂപ വില വരുന്ന സ്വർണ്ണം  പിടിച്ചു. സംഭവവുമായി ബന്ധപ്പെട്ട രണ്ട് പേരാണ് പിടിയിലായത്.
 
സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി മുഹമ്മദ് 848 ഗ്രാം സ്വർണ്ണമാണ് ഒളിച്ചു കടത്താൻ ശ്രമിച്ചത്. സിലിണ്ടർ രൂപത്തിലാക്കിയാണ് സ്വർണ്ണം കൊണ്ട് വന്നത്.
 
അതെസമയം ദോഹയിൽ നിന്നെത്തിയ കോഴിക്കോട് കട്ടിപ്പാറ സ്വദേശി അബ്ദുൽ ജബ്ബാർ മലദ്വാരത്തിനുള്ളിൽ മിശ്രിതമായി കൊണ്ടുവന്ന 449 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. 
അടുത്ത ലേഖനം
സംസ്ഥാന സര്‍ക്കാരിന്റെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇനി ഒന്നിടവിട്ട ദിവസങ്ങളില്‍ ഉണ്ടാകും