തിരുവനന്തപുരം:|
Last Modified വെള്ളി, 22 മെയ് 2015 (13:47 IST)
നാലു കിലോ സ്വര്‍ണ്ണവുമായി ദമ്പതികള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ അധികൃതരുടെ വലയിലായി. ദുബായില്‍ നിന്ന് രണ്ട് കുട്ടികളോടൊപ്പമാണ് ഇവര്‍ എത്തിയത്. കുടുംബത്തോടൊപ്പം വരുന്നതിനാല്‍ കാര്യമായ പരിശോധന ഉണ്ടാകില്ലെന്ന നിഗമനത്തിലാണ് ഇവര്‍ ഇത്രയധികം സ്വര്‍ണ്ണം കടത്താന്‍ തീരുമാനിച്ചതെന്ന് പൊലീസ് വെളിപ്പെടുത്തി.
വിമാനത്താവളത്തില്‍ നിന്നു പുറത്തേക്കിറങ്ങുന്ന വാതിലിനടുത്തു വച്ചാണിവരെ പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലിനായി ഇവരെ കൊച്ചിയിലേക്ക് കൊണ്ടുപോകുമെന്ന് എയര്‍ കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.