1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Gold prices soar

കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില; പവന് മുക്കാല്‍ ലക്ഷം കവിഞ്ഞു

ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 75,040 രൂപയായി. ഇന്ന് പവന് 80 രൂപയാണ് വര്‍ദ്ധിച്ചത്.

Gold prices soar
കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില. പവന് മുക്കാല്‍ ലക്ഷം കവിഞ്ഞു. ഇന്നലെയും ഇന്നുമായി പവന് 720 രൂപ കൂടി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 75,040 രൂപയായി. ഇന്ന് പവന് 80 രൂപയാണ് വര്‍ദ്ധിച്ചത്. ഇന്നലെ 640 രൂപ വര്‍ധിച്ചു. ഈ മാസം ആദ്യമായാണ് സ്വര്‍ണ്ണവില വര്‍ദ്ധിക്കുന്നത്. 
 
കഴിഞ്ഞമാസം 23നാണ് സ്വര്‍ണ്ണവില ഇതിന് മുന്‍പ് മുക്കാല്‍ ലക്ഷം കടന്നത്. ലോകവിപണിയിലെ ചാഞ്ചല്യമാണ് സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ട്രംപിന്റെ താരിഫ് നയങ്ങള്‍ പ്രധാന പങ്കുവഹിക്കുന്നു. ഡോളറിന്റെ മൂല്യം ഇടിയുന്നതും സ്വര്‍ണവില ഉയരാന്‍ കാരണമാണ്.
അടുത്ത ലേഖനം
താരിഫ് ചര്‍ച്ച ചെയ്യാന്‍ എപ്പോള്‍ വേണമെങ്കിലും വിളിക്കാമെന്ന് ട്രംപ്; താന്‍ ട്രംപിനെയൊന്നും ചര്‍ച്ചയ്ക്ക് വിളിക്കാനില്ലെന്ന് ബ്രസീലിയന്‍ പ്രസിഡന്റ്