സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 14 മെയ് 2024 (15:24 IST)
സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു. ഇന്ന് പവന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,400 രൂപയായി. നാലുദിവസത്തിനിടെ കുറഞ്ഞത് 640 രൂപയാണ്. അതേസമയം ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. 6675 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
അതേസമയം മാര്‍ച്ച് 29ന് ആണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്. കഴിഞ്ഞമാസം 19ന് 54,500 കടന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡും ഇട്ടു. ഓഹരി വിപണിയില്‍ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്. ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങളും സ്വര്‍ണവിലയെ ബാധിക്കും.