സര്‍വകാല റെക്കോര്‍ഡിലെത്തി സ്വര്‍ണവില

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 4 ഡിസം‌ബര്‍ 2023 (14:52 IST)
സര്‍വകാല റെക്കോര്‍ഡിലെത്തി സ്വര്‍ണവില. ഇന്ന് പവന് 320 രൂപ വര്‍ദ്ധിച്ച് 47,080 രൂപയായി. അതേസമയം ഗ്രാമിന് 40 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 5,885 രൂപയായി. ഇന്നലെ പവന് 600 രൂപ വര്‍ദ്ധിച്ച് റെക്കോര്‍ഡ് നിരക്കില്‍ എത്തിയിരുന്നു.

കൂടാതെ വെള്ളി വിലയും വര്‍ധിക്കുകയാണ്. ഇന്നത്തെ നിരക്ക് അനുസരിച്ച് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 84 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിക്ക് 103 രൂപയാണ് വില.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :