അനുബന്ധ വാര്‍ത്തകള്‍
- ചെന്നൈയില്‍ കനത്ത വെള്ളക്കെട്ട്; വിമാനത്താവളം അടച്ചു
- Michaung Cyclone: മിഗ്ജാമ് ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്ത്, എയര്‍പോര്‍ട്ട് അടച്ചു; അതീവ ജാഗ്രത
- ഫിലിപ്പെയിനില്‍ റിക്ടര്‍ സ്കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം
- ആഫ്രിക്കയിലെ ഏറ്റവും പ്രായം കൂടിയ മാതാവ്: ഉഗാണ്ടയില്‍ 70കാരി ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്കി!
- മലപ്പുറത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നരവയസുകാരന് കുഴഞ്ഞുവീണ് മരിച്ചു
മിഗ്ജാമ് ചുഴലിക്കാറ്റ്: മണിക്കൂറില്‍ പരമാവധി 110 കിലോമീറ്റര്‍ വരെ വേഗതയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യത
മിഗ്ജാമ് ചുഴലിക്കാറ്റ് നിലവില്‍ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കന്‍ ആന്ധ്രാ പ്രദേശ്, വടക്കന്‍ തമിഴ്‌നാട് തീരത്തിനു സമീപം ചെന്നൈയില്‍ നിന്ന് 110 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്നു. വടക്ക് വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് ഇന്ന് രാവിലെയോടെ തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാന്‍ സാധ്യത. തുടര്‍ന്ന് വടക്ക് ദിശ മാറി തെക്കു ആന്ധ്ര പ്രദേശ് തീരത്തിന് സമാന്തരമായി സഞ്ചരിച്ച് തെക്കന്‍ ആന്ധ്രാ പ്രദേശ് തീരത്ത് നെല്ലൂരിനും മച്ചലിപട്ടണത്തിനും ഇടയില്‍ ഡിസംബര്‍ 5 നു രാവിലെ തീവ്ര ചുഴലിക്കാറ്റായി മണിക്കൂറില്‍ പരമാവധി 110 കിലോമീറ്റര്‍ വരെ വേഗതയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
കേരളത്തില്‍ അടുത്ത 5 ദിവസം മിതമായ / ഇടത്തരം ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.