സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു; പവന് 44000 ആയി

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 21 മാര്‍ച്ച് 2023 (15:44 IST)
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. പവന് 160 രൂപ വര്‍ധിച്ച് 44,000 രൂപയുമായി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 5500 രൂപയായി. തിങ്കളാഴ്ച പവന് 400 രൂപ കുറഞ്ഞിരുന്നു. തുടര്‍ച്ചയായ വില വര്‍ധനവിന് പിന്നാലെയാണ് തിങ്കളാഴ്ച വില കുറഞ്ഞ് 43,840 രൂപയായത്. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വില വര്‍ധിച്ച് 44,000ലെത്തിയത്.

മാര്‍ച്ച് ഒമ്പതിനായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില 40,720 രൂപയാണ്. ഇതിന് പിന്നാലെ വന്‍ വര്‍ധനവാണ് വിലയിലുണ്ടായത്. മാര്‍ച്ച് 18ന് ഏറ്റവുമുയര്‍ന്ന വിലയായ 44,240ലെത്തി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :