അടുത്ത മൂന്നുദിവസം ശക്തമായ മഴ: റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ കണ്‍ട്രോള്‍ റൂം തുറന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified ഞായര്‍, 15 മെയ് 2022 (08:55 IST)
കേരളത്തില്‍ അടുത്ത 3 ദിവസം അതിശക്തമായ മഴക്കുള്ള സാധ്യതയാണ്
പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ ദുരന്ത സാധ്യത പ്രദേശങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ മുന്‍കൂട്ടി സജ്ജീകരിക്കേണ്ടതാണെന്ന് മന്ത്രി എംവി ഗോവിന്ദന്‍ അറിയിച്ചു.
ദുരന്ത സാദ്ധ്യതകള്‍ പൊതുജനങ്ങളെ അറിയിക്കുകയും മഴയുടെ സാഹചര്യം നോക്കി
അപകടസാധ്യത കൂടുതലുള്ളവരെ മുന്‍കൂറായി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുകയും ചെയ്യാന്‍ തയ്യാറാവണം.

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച എറണാകുളം, ഇടുക്കി ജില്ലകളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ ലോക്കല്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു കഴിഞ്ഞു. സന്നദ്ധ സേന രക്ഷാപ്രവര്‍ത്തനത്തിനായുള്ള മുന്നൊരുക്കങ്ങളോടെ സജ്ജമായിട്ടുണ്ട്. ജനങ്ങള്‍ പരിഭ്രാന്തരാവാതെ ജാഗ്രതയോടെ ഇരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും മന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :