സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 23 ഡിസം‌ബര്‍ 2021 (11:24 IST)
സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. പവന് 160 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 36,280 രൂപയായി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 4535 രൂപയായിട്ടുണ്ട്. കഴിഞ്ഞ രണ്ടുദിവസമായി സ്വര്‍ണവില ഇടിഞ്ഞിരുന്നു. ഈമാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്ന സ്വര്‍ണമാണ് ഇടിഞ്ഞിരുന്നത്. രണ്ടുദിവസത്തിനിടെ 440 രൂപയാണ് സ്വര്‍ണത്തിന് കുറഞ്ഞത്. ഈമാസം ആദ്യം സ്വര്‍ണത്തിന് പവന് 35,560 രൂപയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :