വര്‍ക്കല|
JJ|
Last Modified ഞായര്‍, 16 ഓഗസ്റ്റ് 2015 (13:32 IST)
ആളില്ലാതിരുന്ന വീട്ടില്‍ നിന്നും കഴിഞ്ഞദിവസം ഒരു ലക്ഷം രൂപയും 20 പവന്‍ സ്വര്‍ണ്ണവും കവര്‍ച്ച ചെയ്തു. ഇടവ ഐ ഒ ബി ബാങ്കിന് അടുത്ത ഹാറൂണിന്‍റെ വീട്ടില്‍ അടുക്കള വാതില്‍ പൊളിച്ചാണ് കവര്‍ച്ച നടത്തിയത്.
സംഭവസമയത്ത് ഹാറൂണും കുടുംബവും ഇവര്‍ നടത്തുന്ന മെഡിക്കല്‍ സ്റ്റോറിലായിരുന്നു. രാത്രി വീട്ടില്‍ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. പരാതിയെ തുടര്‍ന്ന് അയിരൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.