സ്വര്‍ണത്തിന് വീണ്ടും വിലത്തകര്‍ച്ച, ഇന്ത്യയില്‍ സ്വര്‍ണ ഇറക്കുമതി കുത്തനെ കൂടി

കൊച്ചി| VISHNU N L| Last Modified വ്യാഴം, 6 ഓഗസ്റ്റ് 2015 (14:29 IST)
സ്വർണ വീണ്ടും കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 18720 രൂപയിൽ എത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2340ലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന വിലയാണിത്. ഈ മാസം അഞ്ചു ദിവസത്തിനിടെ സ്വർണ വിലയിൽ പവന് 200 രൂപയുടെ കുറവാണ് ഉണ്ടായത്.

കഴിഞ്ഞ കുറേദിവസങ്ങളായി അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് കനത്ത് വിലയിടിവാണ് സംഭവിക്കുന്നത്. ഡോലര്‍ കരുത്തു നേടുന്നതും സ്വര്‍ണ നിക്ഷേപകര്‍ വന്‍ തോതില്‍ സ്വര്‍ണം വിറ്റഴിക്കുന്നതും വിലയിടിവിനു കാരണമാണ്. അതേസമയം രാജ്യത്ത് സ്വര്‍ണ ഇറക്കുമതി കൂടിയിട്ടുണ്ട്.

പ്രധാനമായും ആഭരണ നിര്‍മ്മാണത്തിനായാണ് സ്വര്‍ണം ഉപയോഗിക്കുന്നത്. ഏറ്റവും കൂടുതല്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണ്. വിലക്കുറവ് മുതലാക്കി സ്വര്‍ണം വാങ്ങാന്‍ കടകളില്‍ വലിയ തിര്‍ക്കാണ് അനുഭവപ്പെടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :