1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Gold Customs Muhammad

തിരുവനന്തപുരത്ത് ഒരു കോടിയുടെ സ്വര്‍ണ്ണ വേട്ട

Gold
തിരുവനന്തപുരം: വിദേശത്തു നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാരനില്‍ നിന്ന് അനധികൃതമായി കൊണ്ടുവന്ന ഒരു കോടി രൂപ വിലയുള്ള സ്വര്‍ണ്ണം പിടികൂടി. വയനാട് സ്വദേശി മുഹമ്മദ് എന്ന 43 കാരനാണ് സ്വര്‍ണ്ണം കടത്താണ് ശ്രമിച്ചു വലയിലായത്.
 
എയര്‍ കസ്റ്റംസ് ഇന്റലിജന്‍സാണ് സ്വര്‍ണ്ണം പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകിട്ട്  ആറ് മണിക്ക് ദുബായില്‍ നിന്ന് വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ യാത്രക്കാരനായിരുന്നു ഇയാള്‍. കിലോഗ്രാം വരുന്ന രണ്ട് സ്വര്‍ണ്ണ കാട്ടികള്‍ പ്രത്യേകതരം പേപ്പര്‍ ഉപയോഗിച്ച് കൈകളില്‍ ഒളിപ്പിച്ചായിരുന്നു കടത്താണ് ശ്രമിച്ചത്. 
അടുത്ത ലേഖനം
സുപ്രീംകോടതി ജഡ്ജി ചമഞ്ഞ് 12.5 ലക്ഷം രൂപ തട്ടിയെടുത്തയാള്‍ അറസ്റ്റില്‍