കാമുകനെ തേടി എറണാകുളത്തുനിന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കാസര്‍കോട്ടെത്തി; ഒടുവിൽ സംഭവിച്ചത്

ശനിയാഴ്ച വൈകിട്ടോടെയാണ് പെൺകുട്ടി കാസർഗോട് റെയിവേ സ്റ്റേഷനിൽ എത്തുന്നത്.

Last Modified ചൊവ്വ, 30 ജൂലൈ 2019 (09:03 IST)
കാമുകനെ കാണാനായി എറണാകുളത്ത് നിന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടി കാസർകോടെത്തി. എറണാകുളത്ത് പഴക്കടയിൽ ജോലിക്കെത്തിയ യുവാവുമായി പെൺകുട്ടി പരിചയത്തിലാവുകയായിരുന്നു. അതിനിടെ നാട്ടിലേക്ക് മടങ്ങിയ യുവാവിനെ ഫോണിൽ ബന്ധപ്പെട്ടിട്ടും വിവരമൊന്നുമില്ലാത്തതിനെ തുടർന്ന് പെൺകുട്ടി കാസർഗോടേക്ക് യാത്ര തിരിക്കുകയായിരുന്നു. ശനിയാഴ്ച വൈകിട്ടോടെയാണ് പെൺകുട്ടി കാസർഗോട് റെയിവേ സ്റ്റേഷനിൽ എത്തുന്നത്.

റെയിവേ സ്റ്റേഷനിലേത്തിയ പെൺകുട്ടി സമീപത്തുള്ള ഓട്ടോ സ്റ്റാൻഡിലേത്തി ഡ്രൈവറോട് സ്ഥലവിവരങ്ങൾ ചോദിച്ച് മനസ്സിലാക്കുകയായിരുന്നു.പെൺകുട്ടിയുടെ സംസാരത്തിൽ പന്തികേട് തോന്നിയ ഓട്ടോഡ്രൈവര്‍ കുട്ടിയില്‍ നിന്നും എല്ലാ കാര്യങ്ങളും തന്ത്രപൂര്‍വ്വം ചോദിച്ച്‌ മനസിലാക്കിയ ശേഷം പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.

തുടർന്ന് പോലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയെ വനിതാ സെല്ലിന് കൈമാറുകയും പെണ്‍കുട്ടിയുടെയും യുവാവിന്റെയും ബന്ധുക്കളെ വിളിച്ചുവരുത്തി പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം പറഞ്ഞയക്കുകയായിരുന്നു. ഇരുകൂട്ടർക്കും പരാതിയില്ലാത്തതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്ന് പോലീസ് അറിയിച്ചു
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :