ന്യൂഡെല്‍ഹി|
Last Modified ശനി, 11 ജൂലൈ 2015 (16:19 IST)
പത്തു ലക്ഷത്തോളം ഉപഭോക്താക്കള്‍
പാചക വാതക സബ്‌സിഡികള്‍ വേണ്ടെന്ന് വെച്ചതായി എണ്ണക്കമ്പനികളുടെ കണക്ക്. ഒരു കോടി ജനങ്ങളെങ്കിലും സബ്സിഡി വേണ്ടെന്നു വയ്ക്കുമെന്നാണ് എണ്ണക്കമ്പനികളുടെ പ്രതീക്ഷ.
15.3 കോടി ജനങ്ങളാണ് പാചകവാതകം ഉപയോഗിക്കുന്നത്. ഇവര്‍ക്ക് ഒരു വര്‍ഷം 12 സിലിണ്ടറാണ് വിതരണം ചെയ്യുന്നത്. ഇതിന് 44,000 കോടി രൂപയാണ് സര്‍ക്കാരിന് ചെലവാകുന്നത്. 2 09 ലക്ഷം പേരാണ് ഉത്തർപ്രദേശിൽ മാത്രം സബ്സിഡി വേണ്ടെന്നു വച്ചിരിക്കുന്നത്. സാമ്പത്തികമായി മുന്നോക്കം നിക്കുന്നവരും
എംപി മാരും എല്‍പിജി സബ്‌സിഡി വേണ്ടെന്ന് വെക്കണമെന്ന നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു.