കൊടുങ്ങല്ലൂര്‍|
Last Modified തിങ്കള്‍, 28 ജൂലൈ 2014 (21:02 IST)
25 കോടിയോളം വരുന്ന സാമ്പത്തിക തട്ടിപ്പിന് വ്യാജ സിദ്ധനും സഹോദരങ്ങളും പൊലീസ് പിടിയിലായി. സിദ്ധന്‍ എന്ന നിലയില്‍ ചമഞ്ഞു നടന്നിരുന്ന കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് കല്ലുങ്ങല്‍ അഷറഫ് എന്ന 55 കാരനെയും ഇയാളുടേ സഹോദരങ്ങളായ അബ്ദുസലാം, ഷറഫുദ്ദീന്‍, അബ്ദുസമ്മദ് എന്നിവരെയുമാണ് 25 കോടിയോളം രൂപയുടെ നിക്ഷേപ തട്ടിപ്പു കേസില്‍ അറസ്റ്റ് ചെയ്തത്.
കൊടുങ്ങല്ലൂരിലെ ഫാന്‍സി കെമിക്കല്‍ എന്ന കമ്പനിയിലും ഗള്‍ഫില്‍ തുടങ്ങാനിരിക്കുന്ന കമ്പനിയിലുമായി പങ്കാളിത്തം വാഗ്ദാനം ചെയ്ത് നൂറോളം പേരില്‍ നിന്നായി കോടികള്‍ തട്ടിയെടുത്തു എന്നതിനു കൊടുങ്ങല്ലൂര്‍ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. തട്ടിപ്പിനിരയായ 86 പേര്‍ നല്‍കിയ പരാതിയാണ് അറസ്റ്റിനു വഴിതെളിച്ചത്.
2013 സെപ്തംബറിലായിരുന്നു തട്ടിപ്പു പുറത്തറിഞ്ഞത്.
മന്ത്രവാദം വരെ നടത്തിയിരുന്ന അഷറഫ് മതാചാര്യന്‍ ചമഞ്ഞ് നടക്കുകയും ഇയാളുടെ ലേബലില്‍ സഹോദരങ്ങള്‍ പണം പിരിക്കുകയുമാണുണ്ടായത്. ഇവര്‍ക്കെതിരെ തൃശൂര്‍ ഈസ്റ്റ്, മതിലകം, അങ്കമാലി, ചെങ്ങമനാട് എന്നീ പൊലീസ് സ്റ്റേഷനുകളില്‍ ഇതിനു സമാനമായ കേസുകളുടെന്ന് പൊലീസ് അറിയിച്ചു. എസ്ഐ: പികെ പത്മരാജന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു പ്രതികളെ അറസ്റ്റ് ചെയ്തത്.