ഡിഎന്‍എ ഫലം: കനാലില്‍ നിന്ന് ലഭിച്ചത് കരീമിന്റെ മൃതദേഹമല്ല

 കരീം വധക്കേസ് , ഡിഎന്‍എ ഫലം , പൊലീസ് , ക്രൈംബ്രാഞ്ച്
കോഴിക്കോട്| jibin| Last Modified തിങ്കള്‍, 20 ഒക്‌ടോബര്‍ 2014 (15:39 IST)
വ്യാപാരിയായ പിതാവിനെ മക്കള്‍ കൊന്ന് ജഡം മൈസൂരിലെ കനാലില്‍ ഉപേക്ഷിച്ച കേസ് പുതിയ വഴിത്തിരിവിലെത്തി. തിരുവനന്തപുരത്തെ ഡിഎന്‍എ ഫോറന്‍സിക് ലാബില്‍ നിന്നുമുള്ള ഫലപ്രകാരം കണ്ടെടുത്ത മൃതദേഹം കോരങ്ങാട്ട് എരഞ്ഞോണവീട്ടില്‍ അബ്ദുല്‍ കരീമിന്റെതല്ലെന്നാണ് റിപ്പോര്‍ട്ട്.

ഡിഎന്‍എ ഫലം വ്യത്യസ്ഥമായതോടെ ഹൈദരബാദിലെ ഫോറന്‍സിക് ലാബില്‍ വിശദമായി പരിശോധന നടത്താനാണ് അന്വേഷണ ഉദ്യേഗസ്ഥര്‍ തീരുമാനിച്ചിരിക്കുന്നത്. 20 വര്‍ഷത്തിലേറെ കുവൈറ്റില്‍ ഹോട്ടല്‍ വ്യാപാരിയായിരുന്ന അബ്ദുല്‍ കരീമിനെ കാണാതായ പരാതിയില്‍ 2013 ഒക്ടോബര്‍ രണ്ടിനാണ് താമരശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം നടത്താന്‍ തീരുമാനിച്ചത്.

മക്കളായ മിഥുലാജ് (24), ഫിര്‍ദൌസ് (22) എന്നിവര്‍ നല്‍കിയ മൊഴി പ്രകാരമാണ് ക്രൈംബ്രാഞ്ച് സംഘം തെരച്ചില്‍ നടത്തിയത്. വിശദമായ അന്വേഷണത്തിന്‍ ഒടുവിലാണ് മക്കള്‍ തന്നെയാണ് കരീമിനെ കൊന്നതെന്ന് ക്രൈംബ്രാഞ്ച് സംഘത്തിന് വ്യക്തമായത്. 2013 സെപ്റ്റംബര്‍ 28ന് കരീമിനെ വീട്ടില്‍ വച്ചു
മിഥുലാജും ഫിര്‍ദൌസും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്നാണു ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് കരീമിന്റെ ഭാര്യ മൈമൂനയെയും അറസ്റ്റ് ചെയ്തിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :