തിരുവനന്തപുരം|
Last Modified വെള്ളി, 3 ജൂലൈ 2015 (16:51 IST)
കഞ്ചാവുമായി ബന്ധപ്പെട്ട് തലസ്ഥാന ജില്ലയിലെ രണ്ട് സംഭവങ്ങളില്‍ 4 പേരെ അറസ്റ്റ് ചെയ്തു. പോത്തന്‍കോട്ട് ഒന്നര കിലോ കഞ്ചാവുമായി വാഹന പരിശോധനയ്ക്കിടെ ഒന്നര കിലോ കഞ്ചാവുമായി മേനംകുളം സ്വദേശി ടിപ്പര്‍ ജയരാജ് എന്ന ആന്റണി ജയരാജന് (47) നെടുമങ്ങാട് എക്സൈസ് സംഘത്തിന്റെ വലയിലായി.
കണിയാപുരം, കഴക്കൂട്ടം, മേനംകുളം, കാട്ടായിക്കോണം, പോത്തങ്കോട് എന്നിവിടങ്ങളിലെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് കച്ചവടം നടത്താന്‍ എത്തിയതായിരുന്നു ഇയാള്‍. എക്സൈസിന്റെ 'മൂണ്‍ഷൈന്‍' ഓപ്പറേഷന്റെ ഭാഗമായി ആയിരുന്നു തെരച്ചില്‍.
മറ്റൊരു കേസില്‍ കഞ്ചാവ് വില്‍പ്പന നടത്താന്‍ ശ്രമിച്ച മൂന്നു പേരെ മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തു. മംഗലപുരം കൈലാത്തുകോണം വിന്‍സെന്റ്(28), അഴൂര്‍ സ്വദേശി വിനീഷ് (20), വെളിനല്ലൂര്‍ സ്വദേശി അനീഷ് (25) എന്നിവരാണ് പിടിയിലായത്.
വിന്‍സെന്റിന്റെ പേരില്‍ കൊലപാതക ശ്രമം ഉള്‍പ്പെടെയുള്ള കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. തമിഴ്നാട്ടില്‍ നിന്ന് എത്തിക്കുന്ന കഞ്ചാവ് ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ക്കിടയിലായിരുന്നു ഇവര്‍ വിറ്റഴിച്ചിരുന്നത്.