എൻഎസ്എസ് യുഡിഎഫിന് വോട്ട് പിടിച്ചിട്ടില്ല, കാര്യമറിയതെയാണ് പ്രചരണം: സുകുമാരൻ നയർ

വെബ്‌ദുനിയ ലേഖകൻ| Last Modified വെള്ളി, 25 ഒക്‌ടോബര്‍ 2019 (15:00 IST)
എൻഎസ്എസ് സാമുദായിക അടിസ്ഥാനത്തിൽ യുഡിഎഫിന് വേണ്ടി വോട്ട് പിടിച്ചിട്ടില്ലെന്നും അത്തരം ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ശരിദൂരം പ്രഖ്യാപിച്ചിരുന്നു എങ്കിലും പ്രവർത്തകരോട് ആവർക്കിഷ്ടമുള്ള നിലപാട് സ്വീകരിക്കാനാണ് നിർദേശം നൽകിയിരുന്നത് എന്നും സുകുമാരൻ നായർ പറഞ്ഞു.

ഉപ തിരഞ്ഞെടുപ്പുകളിൽ സമദൂരം വിട്ട് കൊൺഗ്രസിന് പസര്യ പിന്തുണയുമായി ശരിദൂരം പ്രഖ്യാപിച്ചത് നേരത്തെ തന്നെ വിവാദമായിരുന്നു എങ്കിലും തിർഞ്ഞെടുപ്പിൽ ഇടപതുപക്ഷം മികച്ച നേട്ടം സ്വന്തമാക്കിയതിന് പിന്നാലെ എൻഎസ്എസിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതോടെയാണ് വിശദീകരണവുമായി സുകുമരൻ നായർ രംഗത്തെത്തിയത്.

വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ വിശ്വാസികൾക്ക് അനുകൂലമായ നടപടി സ്വീകരിക്കാതെ വന്നതോടെയാണ്. സമദൂരത്തിൽനിന്നും ശരിദൂരത്തിലേക്ക് മാറാൻ കാരണം. ശരിദൂരമായിരുന്നെങ്കിൽ കൂടിയും പ്രവർത്തകർക്ക് ഇഷ്ടമുള്ള നിലപാട് സ്വീകരിക്കാനോ പ്രചരിപ്പിക്കാനോ തടസമുണ്ടായിരുന്നില്ല.

അതനുസരിച്ചാണ് താലൂക്ക് യൂണിയനുകൾ അവർക്കിഷ്ടമുള്ള നിലപാട് സ്വീരിച്ചത്. ആചാര സംരക്ഷണത്തിനും മുന്നോക്ക സമുദായത്തെ ബോധപൂർവം അവഗണിച്ചതിനാലുമാണ് ശരിദൂരത്തിലേക്ക് മാറിയത്. സാർക്കാരിനെ സമ്മർദ്ദത്തിലാക്കി അനർഹമായത് നേടാനോ വഴിവിട്ട നേട്ടങ്ങൾക്കോ വേണ്ടിയായിരുന്നില്ല ഇതെന്ന് ഭരണകൂടങ്ങൾ തിരിച്ചറിയണം എന്നും സുകുമാരൻ നായർ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :